Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

PUNE

Saturday 4 August 2012

ഇന്ത്യക്ക് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍

അഭിമാനമായി വിജയ് ജവാന്‍
     ഒളിമ്പിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാറിന് വെള്ളി മെഡല്‍. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. യോഗ്യതാ റൗണ്ടില്‍ നാലാമതായി ഫിനിഷ് ചെയ്താണ് ഹിമാചല്‍ സ്വദേശിയായ വിജയകുമാര്‍ ഫൈനലിന് യോഗ്യത നേടിയത്. പുതിയ ലോക റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിംഗ് വെങ്കലം നേടി. ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറായി ജോലി ചെയ്യുന്ന വിജയകുമാര്‍ 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി രണ്ടു സ്വര്‍ണവും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോകകപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയകുമാറിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
     നഷ്ടക്കണക്കുകള്‍ ഈറനണിയിച്ച കണ്ണുകള്‍ക്ക് മുന്നിലിതാ വെള്ളിവെളിച്ചം തൂകി ഒരു സ്വപ്‌നനേട്ടം. വിജയ്കുമാര്‍ എന്ന സൈനികനാണ് വെള്ളിമെഡല്‍ വെടിവച്ചു നേടി നൂറു കോടി ജനങ്ങളുടെ മാനം കാത്തത്. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. രണ്ടും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നാരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ വെങ്കലം നേടിയിരുന്നു.പുരുഷന്മാരുടെ 25മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയ്കുമാറിന്റെ അസുലഭ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയ്കുമാര്‍ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ വെള്ളി നേടുന്നത്. ആതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിങ് റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിത്തന്നത്. ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ വ്യക്തിഗത സ്വര്‍ണവും നേടിത്തന്നിരുന്നു.ശരിക്കും വീറുറ്റ പ്രകടനം തന്നെയാണ് ഹിമാചല്‍പ്രദേശുകാരനായ വിജയ്കുമാര്‍ പുറത്തെടുത്തത്. 5, 4, 4, 3, 4, 4,4,2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോര്‍. അവസനാ വെടിയില്‍ രണ്ടെണ്ണം പാഴാവുകയും വിജയ്കുമാറിന് കേവലം രണ്ടു പോയിന്റുമായി സംതൃപ്തിയേണ്ടിവരികയും ചെയ്തതോടെ ഇന്ത്യയുടെ മനസ്സൊന്ന് ആളിയതാണ്. ഈ പാഴ്‌വെടിയാണ് വിജയ്കുമാറിന് സ്വര്‍ണം നഷ്ടപ്പെടുത്തിയത്. എന്നാല്‍, ഇതിനകം തന്നെ വിജയ് വെള്ളി മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പുതിയ ലോക റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.  
             നാടുകാക്കുന്ന സുബേദാറിന് നാടിന്റെ മാനം കാക്കാനുള്ള ബാധ്യതയുമുണ്ടെന്ന് വിജയ് കുമാര്‍ യാദവ് ഒരുവേള ചിന്തിച്ചിരിക്കണം. ശതകോടി പ്രതീക്ഷകള്‍ കൃത്യതയുടെ കാളക്കണ്ണുകളിലെത്താതെ ചിതറിത്തെറിക്കുന്ന പോരാട്ടവേദിയില്‍ അതിര്‍ത്തിയിലെ ജാഗ്രതയും യുദ്ധമുഖത്തെ വിജയതൃഷ്ണയുമൊക്കെ അതിനിര്‍ണായക വേളയില്‍ അയാള്‍ തന്നിലേക്ക് സന്നിവേശിപ്പിച്ചിരിക്കാതെ തരമില്ല. സ്വപ്നങ്ങളുടെ അമരത്തുനിന്ന് കാഞ്ചിവലിച്ചിട്ടും അഭിനവ് ബിന്ദ്രയും രഞ്ജന്‍ സോധിയും ആദ്യ കടമ്പ പിന്നിടാതെ തലകുനിച്ചു മടങ്ങിയ വിശ്വകായികമേളയില്‍ ഹിമാചലുകാരനായ ഈ ആര്‍മിക്കാരന്‍ നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നിറയൊഴിച്ച് രാജ്യത്തിന്റെ മാനംകാത്തു.രാജ്യസേവനം പോലെ തന്നെയാണ് രാജ്യാന്തര വേദികളില്‍ ഫയര്‍ പിസ്റ്റളുമായുള്ള ഈ ഊരുചുറ്റലെന്ന് കരുതുന്നയാളാണ് വിജയ് കുമാര്‍. അതുകൊണ്ടുതന്നെ ഉന്നംപിടിക്കുന്ന കൈകളില്‍ മെഡല്‍ തിളക്കങ്ങളേറെയുണ്ടായിട്ടും താരപരിവേഷത്തിന് ഈ 27കാരന്‍ അത്രകണ്ട് ആഗ്രഹിച്ചതൊന്നുമില്ല. ഹാമിര്‍പൂര്‍ ജില്ലയിലെ ഹാര്‍സൂര്‍ ഗ്രാമത്തില്‍ റിട്ടയേഡ് സുബേദാര്‍ ബാങ്കോറാം ശര്‍മ മകന് ഈ താരത്തിളക്കത്തിന്റെ അലങ്കാരങ്ങളിലൊന്നും അത്രകണ്ട് താല്‍പര്യവുമില്ലായിരുന്നു. ലണ്ടനിലേക്ക് പറക്കുന്നതിന് മുമ്പുതന്നെ 20 രാജ്യാന്തര മെഡലുകളും 75 ദേശീയ മെഡലുകളും മകുടംചാര്‍ത്തിയ ഷൂട്ടിങ് കരിയറിനെക്കുറിച്ച് ഈ പാവം യാദവന്‍ ആരോടും മേനി പറഞ്ഞ് നടന്നതുമില്ല. അതുകൊണ്ടുതന്നെ ബിന്ദ്രമാരും റാത്തോഡുമാരും വാഴുന്ന റേഞ്ചില്‍ വിജയ് കുമാര്‍ അത്രകണ്ട് ആഘോഷിക്കപ്പെട്ടതുമില്ല.25 മീറ്ററിന്റെ ദൈര്‍ഘ്യത്തില്‍നിന്ന് നേടാന്‍ ഒരുപാടുണ്ടെന്ന് വിജയിന് വെളിപാടുണ്ടായത് സൈനിക സേവനത്തിനിടയിലാണ്. റൈഫിളും പിസ്റ്റളും തമ്മിലെ വ്യത്യാസമെന്തെന്നറിയാത്ത ബാല്യത്തില്‍നിന്ന് അച്ഛന്റെ പട്ടാളച്ചിട്ടകള്‍ കണ്ടാണ് സൈനികനാവാന്‍ വിജയ് കുമാറും കച്ചമുറുക്കിയത്. ആര്‍മിയില്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിന്റെ സാങ്കേതിക വശങ്ങള്‍ ഹൃദിസ്ഥമാക്കി കാഞ്ചിവലിക്കാന്‍ തുടങ്ങിയത് അസൂയാവഹമായ കൃത്യതയിലേക്കായിരുന്നു. ഉള്ളിലുറങ്ങിക്കിടക്കുന്ന ഷൂട്ടിങ് വൈഭവം തേച്ചുമിനുക്കാന്‍ റഷ്യന്‍ കോച്ച് പാവെല്‍ സ്മിര്‍നോവിന്റെ അളവറ്റ സഹായവുമെത്തി. ഇതിനൊപ്പം ലക്ഷ്യത്തില്‍ മനസ്സ് കേന്ദ്രീകരിക്കാനുള്ള കഴിവും തികഞ്ഞ അര്‍പ്പണബോധവും ചേര്‍ന്നപ്പോള്‍ ഈ നാട്ടിന്‍പുറത്തുകാരന്‍ വളരുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ പിസ്റ്റള്‍ ഷൂട്ടര്‍ എന്ന വിശേഷണത്തിലേക്ക്. 2007ല്‍ ആ കഴിവിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.2006ല്‍ മെല്‍ബണ്‍ വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് രാജ്യാന്തര ശ്രദ്ധയിലേക്ക് വിജയിന്റെ പിസ്റ്റളില്‍നിന്ന് കൃത്യമായി തിരകളുതിര്‍ന്നത്. അന്ന് 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും പെംബ തമാങ്ങിനൊപ്പം പെയര്‍ ഇനത്തിലും സ്വര്‍ണം നേടി മാറ്റു തെളിയിച്ചു. അതേ വര്‍ഷം ഏഷ്യാഡില്‍ വെങ്കലം നേടുകയും ചെയ്തു. അടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി മിടുക്കുകാട്ടി. 2009ല്‍ ബെയ്ജിങ്ങില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ വെള്ളി മെഡലിലേക്ക് നിറയൊഴിച്ചു. അന്ന് കീത്ത് സാന്‍ഡേഴ്സണിനോട് തോറ്റത് കേവലം 0.1 പോയന്റിന്. അടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണം കരഗതമാക്കി. ദല്‍ഹി വേദിയായ 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് തന്റെ കഴിവ് സ്വന്തം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വിജയ് കുമാറിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു. അത് പാഴാക്കിയതുമില്ല. മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി ഈ സൈനികന്‍ അരങ്ങ് വാഴുകയും ചെയ്തു.അമേരിക്കയിലെ ഫോര്‍ട്ട് ബെന്നിങ്ങില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയാണ് ലണ്ടന്‍ ഒളിമ്പിക്സിന് വിജയ് യോഗ്യത നേടിയത്.ലോകറാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലൊരു സ്ഥാനം നിലനിര്‍ത്തുന്ന വിജയ് സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനത്തിനുടമയാണ്. 
   




            കുട്ടിക്കാലത്ത് പിസ്റ്റളിനൊപ്പം ചങ്ങാത്തവും വീട്ടുമുറ്റത്തൊരു പരിശീലനക്കളരിയും സ്വപ്നം കാണാന്‍ കഴിയാതിരുന്ന നാളുകളില്‍നിന്നാണ് ഒളിമ്പിക് വെള്ളിമെഡലിന്റെ അഭിമാനത്തിലേക്ക് ഈ സാധാരണക്കാരന്‍ വെടിവെച്ചുകയറുന്നതെന്നറിയുമ്പോള്‍ ഈ ചങ്കുറപ്പിനെയും അര്‍പ്പണബോധത്തെയും അത്രമേല്‍ അഭിനന്ദിക്കാതെ വയ്യ.



Wednesday 1 August 2012

പി കശ്യപ്‌ ക്വാര്‍ട്ടറില്‍


ചരിത്രമായി  കശ്യപ് 

                ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടയില്‍ പ്രതീക്ഷയുടെ നാളം ബാക്കി വെച്ചു കൊണ്ട്‌ പി കശ്യപ്‌ മുന്നോട്ട്‌. ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന്‌ കശ്യപ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു.ഒരു ഫൈനല്‍ മത്സരത്തിനെ ഓര്‍മ്മിപ്പിക്കും വിധം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്‌.മൂന്നു ഗെയിമിലേക്ക്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 15-21, 21-9 എന്ന സ്‌കോറിലാണ്‌ കശ്യപ്‌ വിജയം വരിച്ചത്‌. 66 മിനിറ്റ്‌ നീണ്ടു നിന്നും മത്സരം. ഇതോടെ ഒളിംപിക്‌സില്‍ ബാഡ്‌മിന്റണില്‍ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറി കശ്യപ്‌.നിലവില്‍ ഇരുപത്തിയൊന്നാം റാങ്കുകാരനായ കശ്യപ്‌ റാങ്കിങ്ങില്‍ തന്നേക്കാള്‍ വമ്പന്‍മാര്‍ക്കെതിരെ അട്ടിമറി വിജയങ്ങള്‍ നേടിയാണ്‌ ക്വാര്‍ട്ടര്‍ പ്രവേശം നടത്തിയിരിക്കുന്നത്‌. പതിനൊന്നാം റാങ്കുകാരനായ വിയറ്റ്‌നാം താരം മിന്‍ നിഗ്വാനെയെ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നത്‌.അതേ സമയം എട്ടാം സീഡുകാരനാ. കെനിച്ചി താഗോയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ എത്തിയ കരുണ രത്‌നെയായാണ്‌ ഇപ്പോള്‍ കശ്യപ്‌ പരാജയപ്പെടുത്തിയിരിക്കുന്നത്‌. ഈ ഇന്ത്യാ കാരന്‍ മെഡല്‍ നേടാന്‍ നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം 



Monday 30 July 2012

ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം


ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്



                         ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍.പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിലൂടെ ഗഗന്‍ നരംഗ് ആണ് ഇന്ത്യയ്ക്ക ആദ്യ മെഡല്‍ സമ്മാനിച്ചത്. ഈ വിഭാഗത്തില്‍ റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊള്‍ഡണ്‍ാവിയാനോയ്ക്ക് സ്വര്‍ണ്ണവും ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനിയ്ക്ക് വെള്ളിയും ലഭിച്ചു. ഒന്‍പതു റൗണ്ട് പിന്നിട്ടപ്പോള്‍ ഗഗന്‍ നരംഗ് മൂന്നാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിലും മൂന്നാം സ്ഥാനം നിലനിര്‍ത്താനായതാണ് ഗഗന് വെങ്കല മെഡല്‍ ഉറപ്പിച്ചത്.
                         ലണ്ടനില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങില്‍ ഗഗന്‍ നാരംഗ് വെങ്കലം നേടിയതോടെയാണ് ഇന്ത്യ മെഡല്‍ ചൂടിയത്. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഗഗന്റെ ഈ നേട്ടം ഒളിമ്പിക്സ് തുടങ്ങിയതിനുശേഷം ഇന്ത്യയുടെ ആദ്യ ആവേശമായി.701.1 പോയിന്‍റാണ് ഗഗന്‍ നേടിയത്. മൊത്തം പത്ത് റൗണ്ട് ഷൂട്ടിങില്‍ ഇടക്ക് ഗഗന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയെങ്കിലും പത്താം റൗണ്ടില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. റുമേനിയയുടെ അലിന്‍ ജോര്‍ജ്ജിനാണ് (702.1 പോയിന്‍റ്) ഈ ഇനത്തില്‍ സ്വര്‍ണം. ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനി വെള്ളി സ്വന്തമാക്കി (701.5 പോയിന്‍റ്). ഒളിമ്പിക്സില്‍ കഴിഞ്ഞ രണ്ടുതവണയും മെഡലൊന്നും നേടാന്‍ കഴിയാതിരുന്ന ഗഗന്‍ ഇത്തവണ പ്രായശ്ചിത്തം ചെയ്യനുറച്ചാണ് ലണ്ടനിലെത്തിയിരുന്നത്. ഐ.എസ്.എസ്.എഫ് ലോകകപ്പുകളിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഒട്ടേറെ മെഡലുകള്‍ നേടിയ ഗഗന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യാഡിലും മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ ഒരു തവണ ലോക റെക്കോഡിലേക്ക് നിറയൊഴിച്ച ഈ ഹൈദരാബാദുകാരനെ ഒളിമ്പിക്സിന്റെറഞ്ചില്‍ ഇതുവരെ ഭാഗ്യം കനിഞ്ഞിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍ ഒളിമ്പിക്സിലും ഗഗന്‍ മെഡല്‍ തിളക്കത്തിലേറിയിരിക്കുന്നു.
                      ഫൈനലില്‍ രണ്ട് ഷോട്ടുകളിലെ നേരിയ പിഴവാണ് ഗഗന് വെള്ളി മെഡല്‍ നഷ്ടമാക്കിയത്. ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തായിരുന്ന ഗഗന്‍ തിരിച്ചുകയറി മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.






Saturday 21 April 2012

വിജയ തേരില്‍ പൂനെ



വിജയ പാതയില്‍ പുനെയുടെ പടയാളികള്‍  


                                                         ഗാംഗുലിയുടെ  മികവില്‍ ഡല്‍ഹിക്ക് എതിരെ പൂനെ യ്ക്ക് തകര്‍പ്പന്‍ ജയം 20 റണ്‍സിനാണ് ഡല്‍ഹിയെ പരാജയപെടുത്തിയത്  . ദാദ അടിച്ചും എറിഞ്ഞും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന കാഴച്ചയായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെ ആദ്യ ഓവറുകളില്‍ റണ്‍ കണ്ടത്താന്‍ നന്നേ ബുദ്ധിമുട്ടി. രണ്ടു ഫോറുകളിലൂടെ ഉത്തപ്പ ആക്രമണം തുടങ്ങിയെങ്കിലും മോര്‍നെ മോര്കേല്‍ ഉത്തപ്പയെ പവലിയനിലേക്ക് മടക്കി. തുടര്‍ന്നു ക്രീസിലെത്തിയ ഗാംഗുലി റൈഡര്കൊപ്പം സിംഗിള്‍ നേടികൊണ്ട് നിലയുരപിച്ചു. ആറാം ഓവര്‍ എറിയാന്‍ മോര്കേല്‍ എത്തിയതോടെ ഇരുവരും ഗിയര്‍ മാറ്റി. ക്യാപ്റ്റന്‍ കാണിച്ചുകൊടുത്തു റൈഡര്‍ തകര്‍ത്തടിച്ചു. അഞ്ചു ഫോറും ഒരു six ഉം മായി അര്‍ദ്ധ സെഞ്ച്വറി യിലേക്ക് നീങ്ങിയ ഗാംഗുലിയെ മോര്കേല്‍ മടക്കി. ഇതിനിടെ രണ്ടാം വിക്കറ്റില്‍ ഇവര്‍ 93 റണ്‍സ് കൂടുകെട്ടു ഉണ്ടാക്കിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി പിനിട്ടു മുന്നേറിയ റൈഡര്കൊപ്പം സ്മിത്തും ചേര്‍ന്നതോടെ പുനെയുടെ സ്കോറിങ്ങിന് വേഗതെയെരി. അവസാന ഓവറുകളില്‍ കിട്ടിയ പന്തുകള്‍ പരമാവധി മുതലെടുത്ത ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തും ( 13 പന്തില്‍ പുറത്താകാതെ 34) പുണെയുടെ കുതിപ്പിന് ഇന്ധനമേകി.അവസാന ഓവറില്‍ 86 റണ്‍സ് എടുത്ത റൈഡര്‍ പുറത്താകുമ്പോള്‍ പൂനെ അവരുടെ ഏറ്റവും മികച്ച സ്കോറില്‍ എത്തിയിരുന്നു.
                                 193  റണ്‍ ലെക്ഷ്യമാക്കി ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യം തന്നെ ജയവര്ധനെയേ നഷ്ടമായെങ്കിലും സേവാഗും പീറ്റെര്സനും വിട്ടുകൊടുക്കാന്‍ തയ്യാറയിരുനില്ല. സ്പിന്നും പേസും വേര്‍തിരിവില്ലാതെ ആക്രമിച്ചു കളിച്ചപ്പോള്‍ പൂനെ തുടര്‍ച്ചയായ മൂനാം തോല്‍വി മണത്തു. എന്നാല്‍ ഗാംഗുലി പന്തെടുതതോട് കൂടി കളിയുടെ ഗതി മാറി. ആദ്യ പന്തില്‍ തന്നെ പീറ്റെര്സന്റെ ഓഫ് സ്ടുംപ് തെരിപിച്ചു. പിന്നീടെത്തിയ പത്താനെയും ദാദ തന്നെ പുറത്താക്കി 57 റണ്‍സ് എടുത്ത സെവാഗിനെ മുരളി കാര്‍ത്തിക് പറഞ്ഞു വിട്ടതോടെ  ഡല്‍ഹി പോരാട്ടം അവസാനിപിച്ചു. ഈ വിജയത്തോടെ പൂനെ 8 പോയിന്റുമായി മൂനാം സ്ഥാനത്തേക്ക് ഉയര്‍ന്നു.




























                                

Sunday 15 April 2012

ധോനിയുടെ ചെന്നൈ ഗാംഗുലി യുടെ പടയാളികള്‍ക്ക് മുന്നില്‍ മുട്ട് മടക്കി


പൂനെ വീണ്ടും വിജയ പാതയില്‍ 

വിജയം ആഘോഷിക്കുന്ന സ്മിത്തും റൈഡറും


                         ഐ പി എല്ലില്‍  സൌരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്സും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടിയപ്പോള്‍  സൌരവ് ഗാംഗുലിയുടെ പടയാളികള്‍ക്ക് ഏഴ് വിക്കറ്റന്റെ തകര്‍പ്പന്‍ വിജയം. ഈ ജയത്തോടെ ആറ് പോയന്റുമായി പൂനെ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 155 റണ്‍സ് ആണ് എടുത്തത്. ചെന്നൈക്ക് വേണ്ടി പ്ലെസ്സിസ് (43) , രവീന്ദ്ര ജഡേജ (44) എന്നിവര്‍ തിളങ്ങി. സുരേഷ് റെയ്ന 20 റണ്‍സെടുത്തു. ധോണി 26 റണ്‍സ് എടുത്തു.റുപടി ബാറ്റിംഗിനിറങ്ങിയ പൂനെയ്ക്ക് വേണ്ടി തിളങ്ങിയത് റൈഡറും സ്മിത്തുമാണ്. റൈഡര്‍ 56 പന്തുകളില്‍ നിന്ന് 73 റണ്‍സ് എടുത്തു. സ്മിത്ത് 22 പന്തുകളില്‍ നിന്ന് 44 റണ്‍സ് എടുത്തു. ഗാംഗുലി 16 പന്തുകളില്‍ നിന്ന് 16 റണ്‍സ് എടുത്തു. റൈഡര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.  17 നു RCB യ്ക്ക് എതിരെയാണ് പുനെയുടെ അടുത്ത മത്സരം. 




ഡു പ്ലെസ്സിയെ വിക്കറ്റ ആക്കാന്‍ ശ്രമിക്കുന്ന റോബിന്‍ ഉത്തപ്പ 


ഗാംഗുലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്    

റൈഡറുടെ  ബാറ്റിംഗ് പ്രകടനം 

ഗാംഗുലി ചെന്നൈക്ക് എതിരെ ബൌണ്ടറി പായികുന്നു 

ഗാംഗുലി റണ്‍ ഔട്ട്‌ ആയപ്പോള്‍ 

               സ്മിത്തിന്റെ പ്രകടനം 


മത്സരത്തിന്റെ ടോസ് ഇടുന്ന ഗാംഗുലി 

മുരളി കാര്തികിന്റെ ബൌളിംഗ് 


ഉത്തപ്പയുടെ ബാറ്റിംഗ് 

കര്ബോണ്ണ്‍ കമാല്‍ ക്യാച്ച് അവാര്‍ഡ്‌ വാങ്ങുന്ന സ്മിത്ത് 

വിജയ റണ്‍ കുറിക്കുന്ന സ്മിത്ത് 

മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്‌ 


വിജയം ആഘോഷിക്കുന്ന പൂനെ ടീം 



മത്സര ശേഷം ഗാംഗുലിയും ധോണിയും