Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Monday 19 March 2012

കാത്തിരിപ്പ് സഭലമായി; സച്ചിന് നൂറില്‍ നൂറ

STAND UP SALUTE THE GOD 
                                                     ആ മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറിയും സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാകപ്പില്‍ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സച്ചിന്‍ ക്രിക്കറ്റില്‍ പൂര്‍ണതയുടെ അവതാരമായത്.ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറി തികച്ചു. ധാക്കയില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന്‍ കരിയറിലെ നൂറാം സെഞ്ച്വറി സ്വന്തമാക്കിയത്. ടെസ്റ്റില്‍ 51-ഉം ഏകദിനത്തില്‍ 49-ഉം സെഞ്ച്വറി നേടിയ സച്ചിന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു ക്രിക്കറ്റ് താരമാണ്.കരിയറിലെ  462 ഏകദിനത്തിലാണ് സച്ചിന്റെ ഈ നേട്ടം .ഒരു വര്‍ഷവും നാല് ദിവസവും നീണ്ട കാത്തിരിപ്പിന് ശേഷമാണു സച്ചിന്‍ സെഞ്ച്വറി  നേടിയത് .ഹെല്‍മറ്റ് ഊരി ആകാശത്തെ നമിക്കുന്ന ദൃശ്യം ആവര്‍ത്തിച്ചു. ജനകോടികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു.

                            ഏകദിന ക്രിക്കറ്റിലെ വിസ്മയമായിരുന്നു ആ സംഭവം. ഒരു ചരിത്ര നേട്ടം. പലരും അടുത്തെത്തിയെങ്കിലും കാലം സച്ചിനെന്ന ക്രിക്കറ്റ് മാന്ത്രികനായി കാത്തുവച്ച സുവര്‍ണ നേട്ടം. ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി. ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനമത്സരത്തിലാണ് സച്ചിന്‍ ഡബിള്‍ സെഞ്ച്വറി നേടിയത്. ഗ്വാളിയറില്‍ 147 പന്തുകളില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഈ റെക്കോര്‍ഡ് ഇന്നിംഗ്സ്.ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സായിരുന്നു സച്ചിന്റെ ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.

                             ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയിരിക്കുന്നു. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയാണ് സച്ചിന്‍ സെഞ്ച്വറികളില്‍ നൂറ് തികച്ചത്. നൂറ് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദിനക്രിക്കറ്റില്‍ 49 സെഞ്ച്വറികളും ടെസ്റ്റില്‍ 51 സെഞ്ച്വറികളുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്.
                           ലോകകപ്പിലും സെഞ്ച്വറിയുടെ കാര്യത്തില്‍ കേമന്‍ സച്ചിന്‍ തന്നെ. ആറ് സെഞ്ച്വറികളുമായാണ് സച്ചിന്‍ മുന്നില്‍ തുടരുന്നത്. 1996ല്‍ കെനിയക്കെതിരെയാണ് സച്ചിന്റെ ആദ്യ ലോ‍ക സെഞ്ച്വറി. കെനിയക്കെതിരെ 127 റണ്‍സ് എടുത്ത് സച്ചിന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. 138 പന്തുകളില്‍ നിന്ന് ഒരു സിക്സറും 15 ബൌണ്ടറികളും ഉള്‍പ്പടെയാണ് സച്ചിന്‍ ഈ സ്കോറിലെത്തിയത്.സച്ചിന്റെ അടുത്ത ലോകകപ്പ് സെഞ്ച്വറി ശ്രീലങ്കയ്ക്കെതിരെയായിരുന്നു. 1996 മാര്‍ച്ച് രണ്ടിന് നടന്ന മത്സരത്തില്‍ 137 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 137 റണ്‍സ് എടുത്തു.സച്ചിന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി 1999 മേയ് 23ന് ആയിരുന്നു.             കെനിയക്കെതിരെ നടന്ന മത്സരത്തില്‍ 101 പന്തുകളില്‍ നിന്ന് 140 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. നമീബിയക്കെതിരെയാണ് സച്ചിന്‍ തന്റെ നാലാം ലോകകപ്പ് സെഞ്ച്വറി കണ്ടെത്തിയത്. 2003 ഫെബ്രുവരി 23ന് നടന്ന മത്സരത്തില്‍ 151 പന്തുകളില്‍ നിന്ന് 18 ബൌണ്ടറികള്‍ ഉള്‍പ്പടെ സച്ചിന്‍ 152 റണ്‍സ് എടുത്തു.അഞ്ചാം ലോകകപ്പ് സെഞ്ച്വറി സച്ചിന്‍ കണ്ടെത്തിയത് 2011 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിനെതിരെയാണ്. 115 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും 10 ബൌണ്ടറികളും ഉള്‍പ്പടെ 120 റണ്‍സ് ആണ് സച്ചിന്‍ എടുത്തത്. സച്ചിന്‍ ഏറ്റവും ഒടുവില്‍ ലോകകപ്പ് സെഞ്ച്വറി നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. 2011 മാര്‍ച്ച് 12ന് നടന്ന മത്സരത്തില്‍ സച്ചിന്‍ 101 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 101 റണ്‍സ് എടുത്തു.
                   സ്വന്തം അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ പോലും കഴിയാതെ രാജ്യത്തിന് വേണ്ടി ക്രീസിലിറങ്ങേണ്ടി വന്നിട്ടുണ്ട് സച്ചിന് ‍.ഇന്ത്യ ലോകകപ്പ് ഫൈനലില്‍ വരെയെത്തിയ 1999ലാണ് ആ സംഭവം. ലോകകപ്പിനിടെ സച്ചിന്റെ അച്ഛന്‍ പ്രൊഫസര്‍ രമേശ് ടെണ്ടുല്‍ക്കര്‍ അന്തരിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു സച്ചിന്. സിംബാബ്‌വേയ്ക്കെതിരെ സച്ചിനില്ലാതെ ടീം ഇന്ത്യ മത്സരിച്ചു.എന്നാല്‍ സ്വന്തം ദു:ഖങ്ങള്‍ മാറ്റിവച്ച് ലോകകപ്പിലെ അടുത്ത മത്സരത്തില്‍ കെനിയക്കെതിരെ സച്ചിന്‍ ക്രീസിലിറങ്ങി. ഒരു മിന്നും സെഞ്ച്വറിയിലൂടെ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 101 പന്തുകളില്‍ നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. തന്റെ അച്ഛനായിരുന്നു സച്ചിന്‍ ആ സെഞ്ച്വറി സമര്‍പ്പിച്ചത്.
                   പതിനഞ്ചാം വയസ്സിലാണ് സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. മുംബൈ (അന്നത്തെ ബോംബെ) ടീമിനു വേണ്ടിയാണ് സച്ചിന്‍ അരങ്ങേറ്റം കുറിച്ചത്. ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സച്ചിന്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സച്ചിന് സ്വന്തമായി. തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ സ്വന്തമാക്കുന്നത് ഓസീസിനെതിരെയാണ്. 1998ല്‍ ഓസീസിനെതിരെയായിരുന്നു സച്ചിന്റെ ഡബിള്‍ നേട്ടം. 




ഏകദിനത്തില്‍ ഒമ്പത് ശതകങ്ങളുടെ തിളക്കവുമായി 1998 
                              ടെസ്റ്റ് സെഞ്ച്വറി നേടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സച്ചിന്‍ തന്റെ ആദ്യ ഏകദിനസെഞ്ച്വറി സ്വന്തമാക്കിയത്. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അത്. 1998ലാണ് സച്ചിന്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടുന്നത്. ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ 1998ല്‍ നേടിയത്.

നൂറാം സെഞ്ച്വറിയിലേക്കുള്ള സച്ചിന്റെ കുതിപ്പിന്റെ ഗ്രാഫ്

                         
ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നിയത് 2010ല്‍ 
                   ടെസ്റ്റ് ക്രിക്കറ്റില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ 1990ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്‍ ആദ്യമായി ശതകത്തിലെത്തുന്നത്. 119 റണ്‍സാണ് അന്ന് സച്ചിന്‍ നേടിയത്. 2010ലാണ് സച്ചിന്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്നത്. ആ വര്‍ഷം സച്ചിന്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറികളാണ് നേടിയത്. 1990, 2005, 2011 എന്നീ വര്‍ഷങ്ങളില്‍ സച്ചിന് ഓരോ ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമേ നേടാനായിരുന്നുള്ളൂ.

                    നൂറാം   സെഞ്ച്വറി 



ആദ്യ  സെഞ്ച്വറി 



                                

0 comments:

Post a Comment