Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Saturday 21 April 2012

വിജയ തേരില്‍ പൂനെ



വിജയ പാതയില്‍ പുനെയുടെ പടയാളികള്‍  


                                                         ഗാംഗുലിയുടെ  മികവില്‍ ഡല്‍ഹിക്ക് എതിരെ പൂനെ യ്ക്ക് തകര്‍പ്പന്‍ ജയം 20 റണ്‍സിനാണ് ഡല്‍ഹിയെ പരാജയപെടുത്തിയത്  . ദാദ അടിച്ചും എറിഞ്ഞും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന കാഴച്ചയായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെ ആദ്യ ഓവറുകളില്‍ റണ്‍ കണ്ടത്താന്‍ നന്നേ ബുദ്ധിമുട്ടി. രണ്ടു ഫോറുകളിലൂടെ ഉത്തപ്പ ആക്രമണം തുടങ്ങിയെങ്കിലും മോര്‍നെ മോര്കേല്‍ ഉത്തപ്പയെ പവലിയനിലേക്ക് മടക്കി. തുടര്‍ന്നു ക്രീസിലെത്തിയ ഗാംഗുലി റൈഡര്കൊപ്പം സിംഗിള്‍ നേടികൊണ്ട് നിലയുരപിച്ചു. ആറാം ഓവര്‍ എറിയാന്‍ മോര്കേല്‍ എത്തിയതോടെ ഇരുവരും ഗിയര്‍ മാറ്റി. ക്യാപ്റ്റന്‍ കാണിച്ചുകൊടുത്തു റൈഡര്‍ തകര്‍ത്തടിച്ചു. അഞ്ചു ഫോറും ഒരു six ഉം മായി അര്‍ദ്ധ സെഞ്ച്വറി യിലേക്ക് നീങ്ങിയ ഗാംഗുലിയെ മോര്കേല്‍ മടക്കി. ഇതിനിടെ രണ്ടാം വിക്കറ്റില്‍ ഇവര്‍ 93 റണ്‍സ് കൂടുകെട്ടു ഉണ്ടാക്കിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി പിനിട്ടു മുന്നേറിയ റൈഡര്കൊപ്പം സ്മിത്തും ചേര്‍ന്നതോടെ പുനെയുടെ സ്കോറിങ്ങിന് വേഗതെയെരി. അവസാന ഓവറുകളില്‍ കിട്ടിയ പന്തുകള്‍ പരമാവധി മുതലെടുത്ത ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തും ( 13 പന്തില്‍ പുറത്താകാതെ 34) പുണെയുടെ കുതിപ്പിന് ഇന്ധനമേകി.അവസാന ഓവറില്‍ 86 റണ്‍സ് എടുത്ത റൈഡര്‍ പുറത്താകുമ്പോള്‍ പൂനെ അവരുടെ ഏറ്റവും മികച്ച സ്കോറില്‍ എത്തിയിരുന്നു.
                                 193  റണ്‍ ലെക്ഷ്യമാക്കി ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യം തന്നെ ജയവര്ധനെയേ നഷ്ടമായെങ്കിലും സേവാഗും പീറ്റെര്സനും വിട്ടുകൊടുക്കാന്‍ തയ്യാറയിരുനില്ല. സ്പിന്നും പേസും വേര്‍തിരിവില്ലാതെ ആക്രമിച്ചു കളിച്ചപ്പോള്‍ പൂനെ തുടര്‍ച്ചയായ മൂനാം തോല്‍വി മണത്തു. എന്നാല്‍ ഗാംഗുലി പന്തെടുതതോട് കൂടി കളിയുടെ ഗതി മാറി. ആദ്യ പന്തില്‍ തന്നെ പീറ്റെര്സന്റെ ഓഫ് സ്ടുംപ് തെരിപിച്ചു. പിന്നീടെത്തിയ പത്താനെയും ദാദ തന്നെ പുറത്താക്കി 57 റണ്‍സ് എടുത്ത സെവാഗിനെ മുരളി കാര്‍ത്തിക് പറഞ്ഞു വിട്ടതോടെ  ഡല്‍ഹി പോരാട്ടം അവസാനിപിച്ചു. ഈ വിജയത്തോടെ പൂനെ 8 പോയിന്റുമായി മൂനാം സ്ഥാനത്തേക്ക് ഉയര്‍ന്നു.




























                                

Sunday 15 April 2012

ധോനിയുടെ ചെന്നൈ ഗാംഗുലി യുടെ പടയാളികള്‍ക്ക് മുന്നില്‍ മുട്ട് മടക്കി


പൂനെ വീണ്ടും വിജയ പാതയില്‍ 

വിജയം ആഘോഷിക്കുന്ന സ്മിത്തും റൈഡറും


                         ഐ പി എല്ലില്‍  സൌരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്സും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടിയപ്പോള്‍  സൌരവ് ഗാംഗുലിയുടെ പടയാളികള്‍ക്ക് ഏഴ് വിക്കറ്റന്റെ തകര്‍പ്പന്‍ വിജയം. ഈ ജയത്തോടെ ആറ് പോയന്റുമായി പൂനെ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 155 റണ്‍സ് ആണ് എടുത്തത്. ചെന്നൈക്ക് വേണ്ടി പ്ലെസ്സിസ് (43) , രവീന്ദ്ര ജഡേജ (44) എന്നിവര്‍ തിളങ്ങി. സുരേഷ് റെയ്ന 20 റണ്‍സെടുത്തു. ധോണി 26 റണ്‍സ് എടുത്തു.റുപടി ബാറ്റിംഗിനിറങ്ങിയ പൂനെയ്ക്ക് വേണ്ടി തിളങ്ങിയത് റൈഡറും സ്മിത്തുമാണ്. റൈഡര്‍ 56 പന്തുകളില്‍ നിന്ന് 73 റണ്‍സ് എടുത്തു. സ്മിത്ത് 22 പന്തുകളില്‍ നിന്ന് 44 റണ്‍സ് എടുത്തു. ഗാംഗുലി 16 പന്തുകളില്‍ നിന്ന് 16 റണ്‍സ് എടുത്തു. റൈഡര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.  17 നു RCB യ്ക്ക് എതിരെയാണ് പുനെയുടെ അടുത്ത മത്സരം. 




ഡു പ്ലെസ്സിയെ വിക്കറ്റ ആക്കാന്‍ ശ്രമിക്കുന്ന റോബിന്‍ ഉത്തപ്പ 


ഗാംഗുലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്    

റൈഡറുടെ  ബാറ്റിംഗ് പ്രകടനം 

ഗാംഗുലി ചെന്നൈക്ക് എതിരെ ബൌണ്ടറി പായികുന്നു 

ഗാംഗുലി റണ്‍ ഔട്ട്‌ ആയപ്പോള്‍ 

               സ്മിത്തിന്റെ പ്രകടനം 


മത്സരത്തിന്റെ ടോസ് ഇടുന്ന ഗാംഗുലി 

മുരളി കാര്തികിന്റെ ബൌളിംഗ് 


ഉത്തപ്പയുടെ ബാറ്റിംഗ് 

കര്ബോണ്ണ്‍ കമാല്‍ ക്യാച്ച് അവാര്‍ഡ്‌ വാങ്ങുന്ന സ്മിത്ത് 

വിജയ റണ്‍ കുറിക്കുന്ന സ്മിത്ത് 

മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്‌ 


വിജയം ആഘോഷിക്കുന്ന പൂനെ ടീം 



മത്സര ശേഷം ഗാംഗുലിയും ധോണിയും 


Monday 9 April 2012

ദാദയുടെ ചിറകിലേറി പൂനെ


                          പുനെയ്ക്ക് തുടര്‍ച്ചയായ  രണ്ടാം ജയം
വിജയം ആഘോഷിക്കുന്ന ക്യാപ്റ്റന്‍ ഗാംഗുലി 

                                 ഐപിഎല്ലില്‍ പൂന വാരിയേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. പഞ്ചാബ് കിംഗ്സിനെ 22റണ്‍സിന് കീഴടക്കിയാണ് പൂന രണ്ടാം ജയം ആഘോഷിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പൂന 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴഞ്ഞുള്ളൂ. മര്‍ലോണ്‍ സാമുവല്‍സിന്റെ(46)യും റോബിന്‍ ഉത്തപ്പയുടെയും(40) ബാറ്റിംഗ് മികവിലാണ് പൂന ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. വാലറ്റത്ത് സ്റീഫന്‍ സ്മിത്ത്(13 പന്തില്‍ 25) നടത്തിയ വെടിക്കെട്ടാണ് പൂനയെ 150 കടത്തിയത്.മറുപടി ബാറ്റിംഗില്‍ ബിപുല്‍ ശര്‍മ(35 നോട്ടൌട്ട്), മന്‍ദീപ് സിംഗ്(24), അഭിഷേക് നായര്‍(24) എന്നിവര്‍ മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.
.
ഉത്തപ്പയുടെ ബാറ്റിംഗ് 
വാല്തട്ടിയുടെ റണ്‍ ഔട്ട്‌ ആഘോഷിക്കുന്ന ടീം
                                                   
സാമുവേല്സ്  six  പായിക്കുന്നു  
ദിന്ടയുടെ ബൌളിംഗ് 
ഗാംഗുലി ബാറ്റിങ്ങിനിടയില്‍