Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Wednesday 25 January 2012

എല്ലാവര്ക്കും റിപ്പബ്ലിക് ദിന ആശംസകള്‍

റിപ്പബ്ലിക് ദിനം

2012  ലെ പരേഡ്

                       ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍  നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്‍മയ്ക്കായി  ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത് .1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍  വന്നത് 1950 ജനുവരി 26 നാണ്. 1947 മുതല്‍  1950 വരെയുള്ള കൈമാറ്റ കാലയളവില്‍  ജോര്‍ജ്  നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍ . ആ കാലഘട്ടത്തിലെ ഗവര്‍ണര്‍  ജനറല്‍  സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍  എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹിയില്‍  വന്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍  തുടങ്ങി രാജ്‌പഥില്‍  കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍  ചെന്ന് ചേര്‍ന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍  അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍  ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യന്‍  സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡില്‍  പ്രദര്‍ശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യന്‍  വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ ശനങ്ങളും ഈ ദിവസം നടക്കുന്നു.ഡെല്‍ഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍  പതാക ഉയര്‍ത്തുകയും ചെയ്യുന്നു.

വ്യോമസേനയുടെ പ്രകടനം

വ്യോമസേനയുടെ പ്രകടനം  ഇന്ത്യന്‍ പതാകയുടെ രീതിയില്‍
ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ അര്പികുന്ന രാഷ്‌ട്രപതി



1 comments:

Unknown said...

ellavarkkum republic dinashamsakal

Post a Comment