Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Saturday 4 February 2012

നബി ദിനാശംസകള്‍

നബി ദിനം 
                                                                                  മാനവ സാഹോദര്യ സന്ദേ ശവുമായി വീണ്ടും നബി ദിനം – പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്‍മദിനമായ റബീഉല്‍ അവ്വല്‍ ൧൨ ലോകമെങ്ങും ആഘോഷിക്കപ്പെടു കയാണിപ്പോള്‍. ഹിജ്‌റ കലണ്ടറിലെ മൂന്നാമത്തെ മാസമാണ്‌ റബീഉല്‍ അവ്വല്‍ അഥവാ ആദ്യ വസന്തം. ഹിജ്‌റയ്ക്ക്‌ ൫൩ വര്‍ഷം മുന്‍പുള്ള റബീഉല്‍ അവ്വല്‍ ൧൨ന്‌ (എഡി: ൫൭൧ ഏപ്രില്‍ ൨൧) പുലര്‍ച്ചെ യായിരുന്നു മുഹമ്മദ്‌ നബിയുടെ ജനനം. ജനനത്തീയതി ൧൨ ആണെങ്കിലും റബീഉല്‍അവ്വല്‍ മാസം മുഴുവന്‍ പലയിടത്തായി നബിദിനാഘോഷങ്ങള്‍ നടക്കാറുണ്ട്‌. മാനവീയതയുടെ മറുവാക്കായി മാറിയ പ്രവാചകജീവിതത്തിലെ സുന്ദരസന്ദേശങ്ങളുടെ വീണ്ടെടുപ്പും പ്രചാരണവുമാണ്‌ നബിദിനം നല്‍കുന്ന കര്‍ത്തവ്യം. മതത്തിണ്റ്റെയോ ജാതിയുടെയോ അതിര്‍വരമ്പു കളില്ലാത്ത സ്നേഹവും സഹകരണവുമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതവും സന്ദേശവും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ തണ്റ്റെ അനുയായിയല്ലെന്നാണ്‌ പ്രവാചകന്‍ വ്യക്‌തമാക്കിയത്‌. അയല്‍വാസിയുടെ മതമോ ജാതിയോ ദേശ മോ നോക്കരുതെന്നാണ്‌ സാരം. മതത്തിണ്റ്റെ നിറമില്ലാത്ത സ്നേ ഹവും സഹാനുഭൂതിയുമാണ്‌ മനുഷ്യത്വം എന്ന സന്ദേശമാണത്‌ നല്‍കുന്നത്‌. ങ്ങഗ്മത്ന പ്പണ്റ്റണ്‍മണ്‍മദ്ധണ്റ്റ ഗ്ഗണ്റ്റന്ധന്ധഗ്മണ്റ്റ ഛ ഇസ്‌ലാം മത പ്രചാരണത്തില്‍ ഉറച്ചു നിന്നതിണ്റ്റെ പേരില്‍ ജന്‍മനാടായ മക്ക വിട്ട്‌ ഓടിപ്പോകേണ്ടിവന്ന മുഹമ്മദ്‌ നബി പത്തു വര്‍ഷത്തിനു ശേഷം അജയ്യനായി തിരിച്ചെത്തിയ സംഭവം മക്ക വിജയം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിനു ശേഷം ഹജ്‌ നിര്‍വഹിച്ചാ യിരുന്നു (മുഹമ്മദ്‌ നബി ഒരു ഹജ്‌ മാത്രമാണു നിര്‍വഹിച്ചത്‌) പ്രവാചകണ്റ്റെ പ്രശസ്‌തമായ വിടവാങ്ങല്‍ പ്രസംഗം. ഈ പ്രസംഗത്തില്‍ പ്രവാചകന്‍ പറഞ്ഞു: ജനങ്ങളേ.. നിങ്ങളെല്ലാം ആദമില്‍ നിന്നാണ്‌; ആദം മണ്ണില്‍ നിന്നും. അറബിക്ക്‌ അറബിയല്ലാത്തവ രേക്കാളോ വെളുത്തവര്‍ക്ക്‌ കറുത്തവരേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ഒരിക്കല്‍ പ്രവാചകനും അനുയായികളും ഒരിടത്ത്‌ ഇരിക്കുക യായിരുന്നു. അപ്പോള്‍, മറ്റൊരു മതസ്ഥനായ ഒരാളുടെ മൃതദേഹം ആ വഴി കൊണ്ടുപോയി. മുഹമ്മദ്‌ നബി അപ്പോള്‍ എഴുന്നേറ്റുനിന്നു. വിലാപയാത്ര കടന്നുപോയപ്പോള്‍ പ്രവാചകന്‍ ഇരുന്നു. അദ്ഭുത സ്‌തബ്ധരായ അനുയായികള്‍ ചോദിച്ചു: മറ്റൊരു മതക്കാരണ്റ്റെ മൃതദേഹമല്ലേ കൊണ്ടുപോയത്‌. പ്രവാചകണ്റ്റെ മറുചോദ്യം ഇങ്ങനെയായിരുന്നു: അയാളും ഒരു മനുഷ്യനല്ലേ.. ? ധര്‍മയുദ്ധം നിര്‍ബന്ധിതമായ ഘട്ടങ്ങളില്‍ പ്രവാചകന്‍ അനുയായി കള്‍ക്ക്‌ ശക്‌തമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവയിലൊ ന്ന്‌ ഇങ്ങനെ വായിക്കാം: സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെ യും ആക്രമിക്കരുത്‌. ഈന്തപ്പന (ഫലവൃക്ഷങ്ങള്‍) മുറിക്കരുത്‌. മറ്റു മതങ്ങളുടെ ദേവാലയങ്ങളില്‍ ആരാധനയിലിരിക്കുന്നവരെ ആക്രമിക്കരുത്‌. മദീനയില്‍ പ്രവാചകന്‌ ഭരണാധികാരം ലഭിച്ചപ്പോഴും മറ്റു മതങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ജൂത സമുദായാംഗങ്ങള്‍ക്ക്‌ അവരുടെ അസ്‌തിത്വം നിലനിര്‍ത്താനും ആരാധനകള്‍ തുടരാനും പൂര്‍ണമായ സ്വാതന്ത്യ്രം നല്‍കി. ഇസ്‌ലാമിക ഭരണ കൂടത്തിനു കീഴില്‍ ജീവിക്കുന്ന മറ്റു മത വിശ്വാസികളെ ദിമ്മി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. ദിമ്മി എന്നാല്‍ സംരക്ഷിതര്‍ എന്നാണര്‍ഥം. മറ്റു ജീവജാലങ്ങളോടും കരുണ കാണിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രവാചകന്‍ നല്‍കി. ചന്തയില്‍ ഒട്ടകത്തെ പട്ടിണിക്കിട്ട യുവാവിന്‌ പ്രവാചകന്‍ താക്കീതു നല്‍കി. മറ്റൊരിക്കല്‍, വഴിയില്‍ കഴുതയുടെ മുഖത്ത്‌ ആരോ ചൂടുവെള്ളം ഒഴിച്ചതായി കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇത്‌ ചെയ്‌തയാള്‍ക്ക്‌ ദൈവകോപമുണ്ടാകും. അനാവ ശ്യമായി മൃഗങ്ങളുടെ പുറത്ത്‌ കയറിയിരിക്കുന്നത്‌ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: പുറത്തിരിക്കുന്നവരേക്കാള്‍ ദൈവഭയ മുള്ളവരായിരിക്കാം ആ മൃഗങ്ങള്‍. ഉറുമ്പിന്‍ കൂടിനു തീയിട്ടതു കണ്ട്‌ പ്രവാചകന്‍ അത്‌ നിരോധിച്ച ശേഷം പറഞ്ഞു: തീ കൊണ്ടു ശിക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. പ്രവാചകണ്റ്റെ ജീവിതത്തിലെ ഓരോ നിമിഷവും മഹദ്മാതൃകകളാണ്‌. അവ പരമാവധി കണ്ടെത്താനും പ്രാവര്‍ത്തികമാക്കാനുമുള്ള അവസരവും ആഹ്വാനവുമാണ്‌ നബിദിനം.

1 comments:

കാസിം തങ്ങള്‍ said...

പുണ്യ പ്രവാചകരുടെ (സ) ജന്മദിനമാഘോഷിക്കുന്ന ഈ അസുലഭ വേളയില്‍ എന്റെയും ഹൃദ്യമായ നബിദിനാശംസകള്‍.

Post a Comment