Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Monday 30 July 2012

ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം


ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്



                         ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍.പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിലൂടെ ഗഗന്‍ നരംഗ് ആണ് ഇന്ത്യയ്ക്ക ആദ്യ മെഡല്‍ സമ്മാനിച്ചത്. ഈ വിഭാഗത്തില്‍ റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊള്‍ഡണ്‍ാവിയാനോയ്ക്ക് സ്വര്‍ണ്ണവും ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനിയ്ക്ക് വെള്ളിയും ലഭിച്ചു. ഒന്‍പതു റൗണ്ട് പിന്നിട്ടപ്പോള്‍ ഗഗന്‍ നരംഗ് മൂന്നാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിലും മൂന്നാം സ്ഥാനം നിലനിര്‍ത്താനായതാണ് ഗഗന് വെങ്കല മെഡല്‍ ഉറപ്പിച്ചത്.
                         ലണ്ടനില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങില്‍ ഗഗന്‍ നാരംഗ് വെങ്കലം നേടിയതോടെയാണ് ഇന്ത്യ മെഡല്‍ ചൂടിയത്. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഗഗന്റെ ഈ നേട്ടം ഒളിമ്പിക്സ് തുടങ്ങിയതിനുശേഷം ഇന്ത്യയുടെ ആദ്യ ആവേശമായി.701.1 പോയിന്‍റാണ് ഗഗന്‍ നേടിയത്. മൊത്തം പത്ത് റൗണ്ട് ഷൂട്ടിങില്‍ ഇടക്ക് ഗഗന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയെങ്കിലും പത്താം റൗണ്ടില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. റുമേനിയയുടെ അലിന്‍ ജോര്‍ജ്ജിനാണ് (702.1 പോയിന്‍റ്) ഈ ഇനത്തില്‍ സ്വര്‍ണം. ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനി വെള്ളി സ്വന്തമാക്കി (701.5 പോയിന്‍റ്). ഒളിമ്പിക്സില്‍ കഴിഞ്ഞ രണ്ടുതവണയും മെഡലൊന്നും നേടാന്‍ കഴിയാതിരുന്ന ഗഗന്‍ ഇത്തവണ പ്രായശ്ചിത്തം ചെയ്യനുറച്ചാണ് ലണ്ടനിലെത്തിയിരുന്നത്. ഐ.എസ്.എസ്.എഫ് ലോകകപ്പുകളിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഒട്ടേറെ മെഡലുകള്‍ നേടിയ ഗഗന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യാഡിലും മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ ഒരു തവണ ലോക റെക്കോഡിലേക്ക് നിറയൊഴിച്ച ഈ ഹൈദരാബാദുകാരനെ ഒളിമ്പിക്സിന്റെറഞ്ചില്‍ ഇതുവരെ ഭാഗ്യം കനിഞ്ഞിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍ ഒളിമ്പിക്സിലും ഗഗന്‍ മെഡല്‍ തിളക്കത്തിലേറിയിരിക്കുന്നു.
                      ഫൈനലില്‍ രണ്ട് ഷോട്ടുകളിലെ നേരിയ പിഴവാണ് ഗഗന് വെള്ളി മെഡല്‍ നഷ്ടമാക്കിയത്. ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തായിരുന്ന ഗഗന്‍ തിരിച്ചുകയറി മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.






0 comments:

Post a Comment