Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Wednesday 30 November 2011

ജഗദീഷ് ചന്ദ്ര ബോസ്

ജനനം : 30 നവംബര്‍  1858
                                            ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.
                                           ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
                                         കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. 


മരണം : 23 നവംബര്‍  1937

Saturday 26 November 2011

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

                                                                                                                                                               ഇന്ന് 2011 നവംബര്‍ 26 മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക്  മൂന്ന്  വയസ്സ്  ഒരിക്കലും മായാത്ത മുറിവായി  ആ ഭീകര ദിനം ഇന്നും  ഇന്ത്യയുടെ മനസിനെ  വേട്ടയാടുന്നു .. അന്ന് ജീവന്‍ നഷ്ടപെട്ടവര്‍ക്ക് വേണ്ടി ഒരിറ്റ് കണ്ണുനീര്‍  പൊഴിക്കാം 
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബയില്‍ നവംബര്‍ 26-ന്‌ ഇസ്ലാമിക തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബര്‍  26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് ൨൦൦൮ നവംബര്‍  29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽമുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു[



          ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു.മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടൂന്നു.ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടൂ. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.









Thursday 24 November 2011

രാഹുല്‍ ദ്രാവിഡ്‌ 13000 ക്ലബ്ബില്‍

                 വന്‍ മതില്‍  13000  ക്ലബ്ബില്‍ 
രാഹുല്‍ ദ്രാവിഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി. ടെസ്റ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായിരിക്കുകയാണ് ദ്രാവിഡ്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സമി എറിഞ്ഞ 29 ഓവറിലെ ആദ്യ പന്ത് എക്‌സ്ട്രാ കവറിലൂടെ അതിര്‍ത്തി കടത്തിയാണ് ദ്രാവിഡ് ചരിത്രനേട്ടം തികച്ചത്.160 ടെസ്റ്റില്‍ നിന്നാണ് 38കാരനായ ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 36 സെഞ്ച്വറികളും 61 അര്‍ധസെഞ്ച്വറികളുമുണ്ട് ദ്രാവിഡിന്റെ അക്കൗണ്ടില്‍. 183 ടെസ്റ്റില്‍ നിന്ന് 15086 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ദ്രാവിഡിന് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തിന് ദ്രാവിഡിന് പേരിനെങ്കിലും ഭീഷണി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്ക ജാക് കാലിസ് എന്നിവരാണ്. 156 ടെസ്റ്റ് കളിച്ച പോണ്ടിങ് 12557 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍, പോണ്ടിങ് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല എന്നത് യാഥാര്‍ഥ്യം. കാലിസിന് 147 ടെസ്റ്റില്‍ നിന്ന് 12005 റണ്‍സ് സമ്പാദ്യമുണ്ട്.


ആദരാഞ്ജലികള്‍ 
കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരം മുഹമ്മദ് ഇബ്രാഹിം (61) അന്തരിച്ചു..

mohammed ibrahim

Saturday 19 November 2011

പെലെ  എന്ന ഫുട്ബോള്‍ ഇതിഹാസം 
                                                                                                                                           പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ നാസിമെന്റോ (ജനനം .ഒക്ടോബര്‍ 23,1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍  കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെ  സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌ എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍   സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണബ്രസീലിനു ലോകകപ്പ്‌ നേടിക്കൊടുത്തു.1969 നവംബര്‍  19 നു പെലെ തന്റെ ആയിരം ഗോള്‍ തികച്ചു ഇത് കാണുക 
സ്വാമിയേ ശരണം അയ്യപ്പാ

Friday 18 November 2011

വീണ്ടും ഒരു വൃചിക കാലം
 വ്രത ശുദ്ധിയുടെ നാളുകള്‍
എല്ലാവര്ക്കും നല്ല ദിനങ്ങള്‍  ആശംസിക്കുന്നു 
     

Thursday 17 November 2011

എന്റെ സ്കൂള്‍ 
             
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട   നഗരപ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കുളതുമ്മല്‍