Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Saturday 26 November 2011

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

                                                                                                                                                               ഇന്ന് 2011 നവംബര്‍ 26 മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക്  മൂന്ന്  വയസ്സ്  ഒരിക്കലും മായാത്ത മുറിവായി  ആ ഭീകര ദിനം ഇന്നും  ഇന്ത്യയുടെ മനസിനെ  വേട്ടയാടുന്നു .. അന്ന് ജീവന്‍ നഷ്ടപെട്ടവര്‍ക്ക് വേണ്ടി ഒരിറ്റ് കണ്ണുനീര്‍  പൊഴിക്കാം 
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബയില്‍ നവംബര്‍ 26-ന്‌ ഇസ്ലാമിക തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബര്‍  26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് ൨൦൦൮ നവംബര്‍  29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽമുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു[



          ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു.മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടൂന്നു.ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടൂ. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.









0 comments:

Post a Comment