Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Tuesday, 14 February 2012

പ്രണയ ദിനം

                                                                                                 അങ്ങനെ ഒരു valantines ഡേ കൂടി കടന്നു പോയി...പ്രണയം ഉള്ളവന് അത് തുറന്നു പറയാനും ആഘോഷിക്കാനും  ഒരു ദിവസം....already ലൈന്‍ ഉള്ളവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റ് കള്‍ കൊടുക്കാനും ഉള്ള ഒരു ദിവസം...പ്രണയം  ഇല്ലാത്തവര്‍ക്ക് കരിങ്കൊടി കാണിക്കാനും അലമ്പ് ഉണ്ടാക്കാനും ഒരു ദിവസം...അങ്ങനെ എത്ര എത്ര Possibilities...എന്നാല്‍ എങ്ങനെ ആണ് ഈ ഡേ ഉണ്ടായതു എന്ന് അറിയുന്നവര്‍ ചുരുക്കം ആണ്...അതിന്‍റെ കഥ ചെറുതായി ഒന്ന് പറയാന്‍ ശ്രമിക്കാം...

അങ്ങ് ദൂരെ റോമില്‍ പണ്ട് Claudius രാജാവ്‌ ഭരിച്ചു കൊണ്ടിരുന്ന കാലം...valantine എന്ന ആള്‍ കത്തോലിക സഭ ഇലെ ബിഷപ്പ് ആണ്..പ്രണയത്തെ വളരെ അധികം ആരാധിച്ചിരുന്ന  മനുഷ്യന്‍......അങ്ങനെ ഇരിക്കെ ചക്രവര്‍ത്തി ഒരു തീരുമാനം എടുത്തു...പട്ടാളത്തില്‍ ഉള്ള എലാവരും bachelors  ആകണം എന്ന്(ഹോ ഇപ്പോള്‍ ആരുന്നേല്‍ ashlee ഒക്കെ സന്തോഷം കൊണ്ടു തുള്ളി മറിഞ്ഞേനെ)..നമ്മുടെ ബിഷപ്പ് നു ഇത് സഹിക്കുമോ....അദ്ദേഹം രഹസ്യമായി വീണ്ടും വിവാഹങ്ങള്‍ നടത്തിക്കൊണ്ടു ഇരുന്നു...എങ്ങനെയോ ഈ വിവരം ചക്രവര്‍ത്തി ഉടെ ചെവിയില്‍ എത്തി...ദേഷ്യം വരില്ലേ...രാജാവ്‌ നമ്മുടെ ബിഷപ്പ് നെ ജയില്‍ ഇല്‍ അടച്ചു...പക്ഷെ നമുക്ക് ഒക്കെ അറിയാവുന്ന പോലെ ഈ പ്രണയത്തിന്റെ  ഒരു ശക്തി ഹോ അത് ഭയങ്കരം തന്നെ ആണ്...പുള്ളി കാരന്‍ ആ ജയില്‍ ല്‍ കിടന്നു ജയിലര്‍ ടെ അന്ധ ആയ മകളെ ലൈന്‍ അടിച്ചു വീഴ്ത്തി!!!......വേറെ എങ്ങും പോകാതെ രാജാവും ഇത് അറിഞ്ഞു...അദ്ദേഹം ഉണ്ടോ അടങ്ങുന്നു...മൂന്നാര്‍ വെട്ടി നിരത്തുന്ന വി ഏസ് നെ പോലെ അദ്ദേഹം നമ്മുടെ ബിഷപ്പ് ന്‍റെ തല വെട്ടാന്‍ കല്‍പ്പിച്ചു..കഷ്ടം അല്ലെ...എന്നാല്‍ തല വെട്ടാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് ബിഷപ്പ് തന്റെ കാമുകിക്ക് ആയി ഒരു കുറിപ്പ് എഴുതി വച്ചു..."From Your Valantine"എന്നായിരുന്നു ആ കുറിപ്പ്..അങ്ങനെ ആണ് ഫെബ്രുവരി 14 പ്രണയ ദിനം ആയി ആഗോഷിക്കാന്‍ തുടങ്ങിയത്...

 പ്രണയത്തിന്‍റെ സങ്കല്‍പ്പം പലര്‍ക്കും പലതാണ്, ചിലര്‍ക്കത് ഒഴുകിപ്പരക്കുന്ന്ന പുഴ പോലെയെങ്കില്‍ മറ്റു ചിലര്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടം പോലെ.

             എല്ലാവര്ക്കും പ്രണയ ദിനാശംസകള്‍  

Saturday, 4 February 2012

നബി ദിനാശംസകള്‍

നബി ദിനം 
                                                                                  മാനവ സാഹോദര്യ സന്ദേ ശവുമായി വീണ്ടും നബി ദിനം – പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്‍മദിനമായ റബീഉല്‍ അവ്വല്‍ ൧൨ ലോകമെങ്ങും ആഘോഷിക്കപ്പെടു കയാണിപ്പോള്‍. ഹിജ്‌റ കലണ്ടറിലെ മൂന്നാമത്തെ മാസമാണ്‌ റബീഉല്‍ അവ്വല്‍ അഥവാ ആദ്യ വസന്തം. ഹിജ്‌റയ്ക്ക്‌ ൫൩ വര്‍ഷം മുന്‍പുള്ള റബീഉല്‍ അവ്വല്‍ ൧൨ന്‌ (എഡി: ൫൭൧ ഏപ്രില്‍ ൨൧) പുലര്‍ച്ചെ യായിരുന്നു മുഹമ്മദ്‌ നബിയുടെ ജനനം. ജനനത്തീയതി ൧൨ ആണെങ്കിലും റബീഉല്‍അവ്വല്‍ മാസം മുഴുവന്‍ പലയിടത്തായി നബിദിനാഘോഷങ്ങള്‍ നടക്കാറുണ്ട്‌. മാനവീയതയുടെ മറുവാക്കായി മാറിയ പ്രവാചകജീവിതത്തിലെ സുന്ദരസന്ദേശങ്ങളുടെ വീണ്ടെടുപ്പും പ്രചാരണവുമാണ്‌ നബിദിനം നല്‍കുന്ന കര്‍ത്തവ്യം. മതത്തിണ്റ്റെയോ ജാതിയുടെയോ അതിര്‍വരമ്പു കളില്ലാത്ത സ്നേഹവും സഹകരണവുമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതവും സന്ദേശവും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ തണ്റ്റെ അനുയായിയല്ലെന്നാണ്‌ പ്രവാചകന്‍ വ്യക്‌തമാക്കിയത്‌. അയല്‍വാസിയുടെ മതമോ ജാതിയോ ദേശ മോ നോക്കരുതെന്നാണ്‌ സാരം. മതത്തിണ്റ്റെ നിറമില്ലാത്ത സ്നേ ഹവും സഹാനുഭൂതിയുമാണ്‌ മനുഷ്യത്വം എന്ന സന്ദേശമാണത്‌ നല്‍കുന്നത്‌. ങ്ങഗ്മത്ന പ്പണ്റ്റണ്‍മണ്‍മദ്ധണ്റ്റ ഗ്ഗണ്റ്റന്ധന്ധഗ്മണ്റ്റ ഛ ഇസ്‌ലാം മത പ്രചാരണത്തില്‍ ഉറച്ചു നിന്നതിണ്റ്റെ പേരില്‍ ജന്‍മനാടായ മക്ക വിട്ട്‌ ഓടിപ്പോകേണ്ടിവന്ന മുഹമ്മദ്‌ നബി പത്തു വര്‍ഷത്തിനു ശേഷം അജയ്യനായി തിരിച്ചെത്തിയ സംഭവം മക്ക വിജയം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിനു ശേഷം ഹജ്‌ നിര്‍വഹിച്ചാ യിരുന്നു (മുഹമ്മദ്‌ നബി ഒരു ഹജ്‌ മാത്രമാണു നിര്‍വഹിച്ചത്‌) പ്രവാചകണ്റ്റെ പ്രശസ്‌തമായ വിടവാങ്ങല്‍ പ്രസംഗം. ഈ പ്രസംഗത്തില്‍ പ്രവാചകന്‍ പറഞ്ഞു: ജനങ്ങളേ.. നിങ്ങളെല്ലാം ആദമില്‍ നിന്നാണ്‌; ആദം മണ്ണില്‍ നിന്നും. അറബിക്ക്‌ അറബിയല്ലാത്തവ രേക്കാളോ വെളുത്തവര്‍ക്ക്‌ കറുത്തവരേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ഒരിക്കല്‍ പ്രവാചകനും അനുയായികളും ഒരിടത്ത്‌ ഇരിക്കുക യായിരുന്നു. അപ്പോള്‍, മറ്റൊരു മതസ്ഥനായ ഒരാളുടെ മൃതദേഹം ആ വഴി കൊണ്ടുപോയി. മുഹമ്മദ്‌ നബി അപ്പോള്‍ എഴുന്നേറ്റുനിന്നു. വിലാപയാത്ര കടന്നുപോയപ്പോള്‍ പ്രവാചകന്‍ ഇരുന്നു. അദ്ഭുത സ്‌തബ്ധരായ അനുയായികള്‍ ചോദിച്ചു: മറ്റൊരു മതക്കാരണ്റ്റെ മൃതദേഹമല്ലേ കൊണ്ടുപോയത്‌. പ്രവാചകണ്റ്റെ മറുചോദ്യം ഇങ്ങനെയായിരുന്നു: അയാളും ഒരു മനുഷ്യനല്ലേ.. ? ധര്‍മയുദ്ധം നിര്‍ബന്ധിതമായ ഘട്ടങ്ങളില്‍ പ്രവാചകന്‍ അനുയായി കള്‍ക്ക്‌ ശക്‌തമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവയിലൊ ന്ന്‌ ഇങ്ങനെ വായിക്കാം: സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെ യും ആക്രമിക്കരുത്‌. ഈന്തപ്പന (ഫലവൃക്ഷങ്ങള്‍) മുറിക്കരുത്‌. മറ്റു മതങ്ങളുടെ ദേവാലയങ്ങളില്‍ ആരാധനയിലിരിക്കുന്നവരെ ആക്രമിക്കരുത്‌. മദീനയില്‍ പ്രവാചകന്‌ ഭരണാധികാരം ലഭിച്ചപ്പോഴും മറ്റു മതങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ജൂത സമുദായാംഗങ്ങള്‍ക്ക്‌ അവരുടെ അസ്‌തിത്വം നിലനിര്‍ത്താനും ആരാധനകള്‍ തുടരാനും പൂര്‍ണമായ സ്വാതന്ത്യ്രം നല്‍കി. ഇസ്‌ലാമിക ഭരണ കൂടത്തിനു കീഴില്‍ ജീവിക്കുന്ന മറ്റു മത വിശ്വാസികളെ ദിമ്മി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. ദിമ്മി എന്നാല്‍ സംരക്ഷിതര്‍ എന്നാണര്‍ഥം. മറ്റു ജീവജാലങ്ങളോടും കരുണ കാണിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രവാചകന്‍ നല്‍കി. ചന്തയില്‍ ഒട്ടകത്തെ പട്ടിണിക്കിട്ട യുവാവിന്‌ പ്രവാചകന്‍ താക്കീതു നല്‍കി. മറ്റൊരിക്കല്‍, വഴിയില്‍ കഴുതയുടെ മുഖത്ത്‌ ആരോ ചൂടുവെള്ളം ഒഴിച്ചതായി കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇത്‌ ചെയ്‌തയാള്‍ക്ക്‌ ദൈവകോപമുണ്ടാകും. അനാവ ശ്യമായി മൃഗങ്ങളുടെ പുറത്ത്‌ കയറിയിരിക്കുന്നത്‌ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: പുറത്തിരിക്കുന്നവരേക്കാള്‍ ദൈവഭയ മുള്ളവരായിരിക്കാം ആ മൃഗങ്ങള്‍. ഉറുമ്പിന്‍ കൂടിനു തീയിട്ടതു കണ്ട്‌ പ്രവാചകന്‍ അത്‌ നിരോധിച്ച ശേഷം പറഞ്ഞു: തീ കൊണ്ടു ശിക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. പ്രവാചകണ്റ്റെ ജീവിതത്തിലെ ഓരോ നിമിഷവും മഹദ്മാതൃകകളാണ്‌. അവ പരമാവധി കണ്ടെത്താനും പ്രാവര്‍ത്തികമാക്കാനുമുള്ള അവസരവും ആഹ്വാനവുമാണ്‌ നബിദിനം.

Wednesday, 25 January 2012

എല്ലാവര്ക്കും റിപ്പബ്ലിക് ദിന ആശംസകള്‍

റിപ്പബ്ലിക് ദിനം

2012  ലെ പരേഡ്

                       ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍  നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്‍മയ്ക്കായി  ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത് .1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍  വന്നത് 1950 ജനുവരി 26 നാണ്. 1947 മുതല്‍  1950 വരെയുള്ള കൈമാറ്റ കാലയളവില്‍  ജോര്‍ജ്  നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍ . ആ കാലഘട്ടത്തിലെ ഗവര്‍ണര്‍  ജനറല്‍  സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍  എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹിയില്‍  വന്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍  തുടങ്ങി രാജ്‌പഥില്‍  കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍  ചെന്ന് ചേര്‍ന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍  അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍  ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യന്‍  സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡില്‍  പ്രദര്‍ശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യന്‍  വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ ശനങ്ങളും ഈ ദിവസം നടക്കുന്നു.ഡെല്‍ഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍  പതാക ഉയര്‍ത്തുകയും ചെയ്യുന്നു.

വ്യോമസേനയുടെ പ്രകടനം

വ്യോമസേനയുടെ പ്രകടനം  ഇന്ത്യന്‍ പതാകയുടെ രീതിയില്‍
ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ അര്പികുന്ന രാഷ്‌ട്രപതി



Tuesday, 24 January 2012

അഴീക്കോട് മാഷ് കാലത്തിന്റെ വാക്ക്

വിമര്‍ശനകലയിലെ ഗുരുപതി
കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷി എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് പ്രൊഫ. സുകുമാര്‍ അഴീക്കോട്പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്ത മഹാനായിരുന്നു മാഷ്‌.
യൗവനോദയത്തോടെത്തന്നെ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിത്തീര്‍ന്ന അഴീക്കോട്, കഴിഞ്ഞ ഏഴു ദശകത്തിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ പൂര്‍ണസമര്‍പ്പണത്തോടെ മുഴുകുകയായിരുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലുമുള്ള അഗാധപാണ്ഡിത്യവും ആ ഭാഷകളിലെ സാഹിത്യചിന്തകളിലുള്ള ഗാഢപരിജ്ഞാനവും സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തെ അനുപമനാക്കി. ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും നിരീക്ഷണത്തിന്റെയും മാത്രമല്ല, ഖണ്ഡനശക്തിയുടെയും വൈഭവങ്ങള്‍ അവയില്‍ തെളിഞ്ഞുനിന്നു. ഉന്നതമായ തന്റെ സാഹിത്യാവബോധത്തിന് നിരക്കാത്ത കൃതികളെയും പ്രവണതകളെയും വിട്ടുവീഴ്ചയില്ലാതെ നേരിട്ട അഴീക്കോട്, ഖണ്ഡനവിമര്‍ശനമാണ് വിമര്‍ശനം എന്നൊരു നിലപാടുതന്നെ വികസിപ്പിച്ചെടുത്തു. ഗ്രന്ഥകാരനെന്ന നിലയില്‍ അഴീക്കോടിന്റെ പ്രശസ്തി ഏറെ ഉയരത്തിലെത്തിച്ചത് 'തത്ത്വമസി'യാണ്.

ഉപനിഷത്തുകളെക്കുറിച്ചുള്ള ആ പഠനഗ്രന്ഥം മലയാളത്തിലെ ധൈഷണികസാഹിത്യത്തില്‍ ഏറെ സഹൃദയപ്രീതി നേടി. അടുത്തിടെ പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ ആത്മകഥ ഒരു സാംസ്‌കാരിക ചരിത്രരേഖ മാത്രമല്ല, ആ രചനാവ്യക്തിത്വത്തിലെ സൗമ്യവും കാവ്യാത്മകവുമായ അംശങ്ങളെ വ്യക്തമാക്കുന്നതുകൂടിയാണ്. ഭാരതത്തിന്റെ ദേശീയവും മതേതരവുമായ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മാനവികതയുടെ നേരേയുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന സാംസ്‌കാരിക പോരാളി എന്ന നിലയിലാണ് അഴീക്കോട് മാഷ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ പിന്നീട് എഴുത്തിനേക്കാള്‍ ഊന്നല്‍ പ്രഭാഷണങ്ങള്‍ക്ക് അദ്ദേഹം നല്‍കാന്‍ തുടങ്ങി. വാക്കുകള്‍ കൊണ്ട് മേളപ്പെരുക്കങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയ അഴീക്കോട് വിമര്‍ശനകലയുടെ ചാതുരി തന്റെ വാക്കുകളിലൂടെ ഉജ്ജ്വലമായി പ്രകടിപ്പിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണവേദിയായി മാറി അദ്ദേഹത്തിന്റെ പ്രഭാഷണവേദികള്‍.

വാക്കുകളുടെ മൂര്‍ച്ഛയും മുനയും സുഹൃത്തുക്കളേയും ശത്രുക്കളേയും ഒരുപോലെ സൃഷ്ടിച്ചു. രാഷ്ട്രീയമായ വിഷയങ്ങളില്‍ ഒരുകാലത്ത് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മാഷ് പിന്നീട് ഇടതുപക്ഷ വേദികളിലെ സജീവസാന്നിധ്യവും ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇഷ്ടതോഴനുമായി മാറുന്ന കാഴ്ച്ചയും കേരളം കണ്ടു. അവിടെയും തന്റെ നിലപാടിന്റെ സുവ്യക്തത ഊന്നിപ്പറയാന്‍ മാഷ് ശ്രദ്ധിച്ചുപോന്നു.

താന്‍ അനുകൂലിക്കുന്നവരുടെ വീഴ്ച്ചകള്‍ എടുത്തുപറയാന്‍ അദ്ദേഹം മടിച്ചില്ല. ചിലപ്പോഴെങ്കിലും നിലപാടുകളില്‍ രൂപപ്പെട്ട വൈരുദ്ധ്യങ്ങളും മാഷ് വിമര്‍ശിക്കപ്പെടാന്‍ കാരണമായി. ഓരോ കാലഘട്ടങ്ങളിലും പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍, എം.വി.ദേവന്‍, എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ. എം.കെ.സാനു, വെള്ളാപ്പള്ളി നടേശന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ കേരളീയ പൊതുസമൂഹവും മാധ്യമങ്ങളും വലിയ ശ്രദ്ധയോടെ രേഖപ്പെടുത്തിയവയാണ്.

എം.എന്‍.വിജയന്‍ മാഷിന്റെ മരണം സംബന്ധിച്ച് അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍ ആസ്പത്രിക്കിടക്കയില്‍ മാഷിനെ കാണാന്‍ ആദ്യമെത്തിയത് ഇതുപോലെ തര്‍ക്കങ്ങളിലേര്‍പ്പെട്ടവരായിരുന്നു. എല്ലാ തര്‍ക്കങ്ങളേയും പരിഭവങ്ങളേയും കഴുകിക്കളയാനുള്ള സൗമനസ്യമാണ് അവിടെ വിജയിച്ചത്. വെള്ളാപ്പള്ളിയും ടി.പത്മനാഭനും കാണാനെത്തിയപ്പോള്‍ ഇരുവരും വിതുമ്പിപ്പോയത് എല്ലാ തര്‍ക്കങ്ങള്‍ക്കും മേലെയുള്ള ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍മ്മിപ്പിച്ചു. പക്ഷേ അര്‍ബുദരോഗം കീഴടക്കി വേദനാജനകമായ അവസ്ഥയിലേക്ക് പോകുമ്പോഴും മാഷ് തന്റെ നിലപാടുകള്‍ പറയാന്‍ മടിച്ചില്ല. ആസ്പത്രിക്കിടക്കയില്‍ നിന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കി.

Saturday, 24 December 2011

A MERRY CHRISTMAS TO ALL VIEWERS


ക്രിസ്തുമസ് ദിനാഘോഷങ്ങളില്‍ ഉണ്ണിയേശുവിനോടൊപ്പം തന്നെ പ്രാധാന്യമാണ് സാന്താക്ലോസിന്. തണുത്തു വിറങ്ങലിച്ച ക്രിസ്തുമസ് രാവില്‍ ചുവന്ന വസ്ത്രവും കൂമ്പന്‍ തൊപ്പിയും ധരിച്ചെത്തുന്ന നരച്ച താടിക്കാരനായ ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ബലൂണുകളും ചുമലില്‍ സമ്മാനപ്പൊതികളുമായി ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കാന്‍ സാന്താക്ലോസ് വരുമെന്ന സങ്കല്‍പ്പം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. നാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന സെന്റ്.നിക്കോളാസാണ് ക്രിസ്തുമസ് ഫാദറെന്നാണ് വിശ്വാസം. ആ പേര് ലോപിച്ചാണ് സാന്റാക്ലോസായി മാറിയതത്രേ. അതു കൊണ്ടു തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്തായുടെ വരവ് ഡിസംബര്‍ ആദ്യ വാരങ്ങളിലേ തുടങ്ങുന്നു. ഡിസംബര്‍ ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഡച്ചുകാരാണ് ഈ വിശ്വാസത്തെ ആധാരമാക്കി സാന്താക്ലോസിനും ക്രിസ്തുമസിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാക്കിയതത്രേ. റെയിന്‍ഡിയറുകള്‍ നയിക്കുന്ന പ്രത്യേക വാഹനത്തില്‍ രാത്രികളിലെത്തുന്ന ക്രിസ്തുമസ് പാപ്പ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ആരും കാണാതെ വീടുകളില്‍ നിക്ഷേപിച്ചു പോകുന്നുവെന്നാണ് പണ്ടുമുതലേയുള്ള സങ്കല്‍പ്പം. അതുകൊണ്ടു തന്നെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനമായാലും ക്രിസ്തുമസ് പാപ്പ നല്‍കുന്ന സമ്മാനമാണതെന്ന് വിശ്വസിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജൈവവൈവിധ്യത്തിന്റെ പുരാതനകാലം മുതലേയുള്ള പ്രതീകമായി പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും, ക്രിസ്തുമസ് നക്ഷത്രവും. അതെ, ക്രിസ്തുമസിന്റെ ആഘോഷം വിശ്വമാനവഹൃദയങ്ങളുള്ളവരുടേതു കൂടിയാണ് .
   ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ആശംസകള്‍

Saturday, 17 December 2011

എന്റെ ശബരിമല യാത്ര

ശബരിമല യാത്രയ്കിടെ ഞാന്‍ കണ്ട കാഴ്ചകള്‍  പരിച്ചയപെടുതുവനാണ് ഈ    പോസ്റ്റ്‌                               

 
അപ്പാച്ചിമേട്‌
ശരം കുത്തി
പുണ്യ നദിയായ പമ്പ 
യാത്രയ്കിടെ ഉള്ള ഒരു ദൃശ്യം

ശബരിമല ശ്രീ കോവിലിനു മുന്‍ ഭാഗം

ദര്‍ശനത്തിനു വേണ്ടി കാത്തു നില്‍കുന്ന ഭക്തന്മാര്‍


പതിനെട്ടാം പടി കയറുന്ന തീര്‍ഥാടകര്‍



ശബരിമല ഒരു ദൃശ്യം

മാളികപുറം ക്ഷേത്രം 

പൊന്നമ്പലമേട്

നീലി മല കയറുന്ന ഭക്തര്‍
ഉരല്‍ കുഴിയില്‍  കുളിക്കുന്ന ഭക്തന്‍
തെങ്ങ് നടീല്‍  നേര്‍ച്ച
ഭക്ത ജനപ്രവാഹം
പതിനെട്ടാം പടി കയറാന്‍  അയ്യപ്പന്മാരെ സഹായിക്കുന്ന പോലീസ്
അയ്യപ്പന്‍റെ പൊന്നു പൂങ്കാവനം
ദര്‍ശന പുണ്യത്തിനായി ........................ ആഴിയുടെ സമീപത്തു നിന്നുള്ള ദൃശ്യം


Thursday, 15 December 2011

സർദാർ വല്ലഭായി പട്ടേൽ

 
 സർദാർ വല്ലഭായി പട്ടേൽ
ജനനം : 1875 ഒക്ടോബര്‍  31, ഗുജറാത്ത്‌
മരണം :1950  ഡിസംബര്‍ 15 മുംബൈ
അച്ഛൻ ജാബേർ ഭായ് പട്ടേൽ.
അമ്മ ലാഡ്ബായി.
                                  ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്, 1875 ഒക്ടോബർ 31-ന്. ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു അദ്ദേഹത്തിൻറെ താവഴി.അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.
നെഹ്രുവിന്റെ ഒപ്പം

ഗാന്ധിജിയുടെ ഒപ്പം
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച് സ്വയം പഠിച്ചുവളർന്ന അദ്ദേഹം വക്കീലായി സേവനമനുഷ്ടിച്ച് വരികവേയാണ് ഗാന്ധിജിയുടെ തത്ത്വശാസ്ത്രങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. പിന്നാലെ അദ്ദേഹം ബ്രിട്ടീഷ് രാജിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ അഹിംസാമാർഗ്ഗത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖേട, ബോർസാദ്, ബർദോളി എന്നീ ഗുജറാത്തി ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ചു.ഈ പ്രവർത്തനങ്ങളിലൂടെ പട്ടേൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനശാലിയായ നേതാക്കളിൽ ഒരാളായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വനിരയിലേക്കുയർന്ന പട്ടേൽ കലാപങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും മുന്നിരയിലായിരുന്നു. 1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും പട്ടേലിന്റെ പങ്ക് വലുതാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.


Sunday, 11 December 2011

വിശ്വനാഥൻ ആനന്ദ്

വിശ്വനാഥൻ ആനന്ദ്

                                                                     തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌ [2] ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അദ്ഭുതബാലനായി പേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ‌ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ് അപ്പോൾ.അതേവർഷം തന്നെ ആനന്ദ്, ചെസ്സ്സിന്റെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ്  ഗാരി കാസ്പറോവ്|ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന ഫിഡേലോകചാപ്യൻഷിപ്പിലും ആനന്ദിന്‌ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.കാർപ്പോവ് ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. സ്പെയിനിലാണ്‌ താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്. 

                                                                    വിശ്വനാഥൻ ആനന്ദ് ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളിൽ ഒരാളുമാണ്.[2007]]-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബോണിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ ഖേൽരത്ന അവാർഡ

                                              2007 ഏപ്രിലിൽ ഫിഡെയുടെ എലോ റേറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആനന്ദ് 2007 ജൂലൈയിൽ 2792 പോയിന്റോടെ വീണ്ടും ആ സ്ഥാനത്തെത്തിയിരുന്നു. 1970-ൽ നിലവിൽ വന്ന എലോ ലിസ്റ്റിൽ ബോബി ഫിഷർ, അനാറ്റൊളി കാർപോവ്, ഗാരി കാസ്പറോവ്, വ്ലാഡിമർ ക്രാംനിക്, വെസെലിൻ ടോപലോഫ് എന്നീ ലോകോത്തര ചെസ്സ് താരങ്ങൾ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ.1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് (നിലവിൽ‌ അദ്ദേഹം ഒന്നാം സ്ഥാനത്താണ്). 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർ‌ണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല

ബഹുമതികൾ, നേട്ടങ്ങൾ

  • 1985: അർജ്ജുന അവാർഡ് (ചെസ്സ്)
  • 1987: പത്മശ്രീ
  • 1991-92: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
  • 1997: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: സ്പോർട്സ്റ്റാർ മില്ലിനിയം അവാർഡ്
  • 2000: പത്മഭൂഷൺ
  • 2003: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2004: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2007: ലോക ചെസ്സ് ചാമ്പ്യൻ
  • 2007: പത്മവിഭൂഷൺ
  • 2008: ലോക ചെസ്സ് ചാമ്പ്യൻ

 

Thursday, 8 December 2011

വീരേന്ദ്ര സെവാഗ്


ഏകദിനത്തില്‍ വീരേന്ദ്ര സെവാഗിന് ഡബിള്‍ സെഞ്ച്വറി

ഏകദിനക്രിക്കറ്റില്‍ ഇനി തമ്പുരാന്‍ ഇന്ത്യയുടെ വീരേന്ദ്ര സെവാഗ്.സിക്സറുകളും ഫോറുകളും ചാരുത ചാര്‍ത്തിയ ഇന്നിംഗ്സുമായി സെവാഗ് മുന്നേറി.ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായി കരുതിയിരുന്ന ഡബിള്‍ സെഞ്ച്വറി ഇനി വീരേന്ദ്ര സെവാഗിന്റെ പേരിലും. ഇതോടെ സചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സെവാഗിനായി. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 140 പന്തില്‍നിന്നാണ് സെവാഗ് ഡബിള്‍ തികച്ചത്. ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും ഇനി സെവാഗിന് സ്വന്തം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്.  എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്.140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാന മാടുകയായിരുന്നു. കദിനക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സെവാഗ് സ്വന്തം പേരില്‍ കുറിച്ചു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് ഈ സുവര്‍ണനേട്ടത്തിലെത്തിയത്. 149 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളും 25 ഫോറുകളും ഉള്‍പ്പടെയാണ് ഇത്. 2010ല്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സെവാഗ് മറികടന്നത്. നാല്‍പ്പത്തിനാലാം ഓവറിലെ മൂന്നാം പന്തില്‍ റസ്സലിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ഇരട്ട ശതകം തികച്ചത്. നൂറ്റിനാല്‍പ്പത് പന്തുകളില്‍ നിന്ന് 69 പന്തുകളില്‍ നിന്ന് 23 ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ഇരട്ടസെഞ്ച്വറി തികച്ചത്. 69 പന്തുകളില്‍ നിന്ന് 10 ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ആദ്യ സെഞ്ച്വറി തികച്ചത്. പൊള്ളാര്‍ഡിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ആദ്യ ശതകത്തിലെത്തിയത്.
ഡബിള്‍  സെഞ്ച്വറി നേടിയ ശേഷം കാണികളെ അഭിവാദ്യം ചെയുന്നു


മത്സരത്തിനിടയില്‍

100 തികച്ചപ്പോള്‍

അങ്കം കഴിഞ്ഞതിനു ശേഷം



Tuesday, 6 December 2011

ബി.ആർ. അംബേദ്കർ

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
  • 1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
  • 1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.