Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Sunday, 11 December 2011

വിശ്വനാഥൻ ആനന്ദ്

വിശ്വനാഥൻ ആനന്ദ്

                                                                     തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌ [2] ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അദ്ഭുതബാലനായി പേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ‌ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ് അപ്പോൾ.അതേവർഷം തന്നെ ആനന്ദ്, ചെസ്സ്സിന്റെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ്  ഗാരി കാസ്പറോവ്|ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന ഫിഡേലോകചാപ്യൻഷിപ്പിലും ആനന്ദിന്‌ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.കാർപ്പോവ് ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. സ്പെയിനിലാണ്‌ താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്. 

                                                                    വിശ്വനാഥൻ ആനന്ദ് ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളിൽ ഒരാളുമാണ്.[2007]]-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബോണിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ ഖേൽരത്ന അവാർഡ

                                              2007 ഏപ്രിലിൽ ഫിഡെയുടെ എലോ റേറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആനന്ദ് 2007 ജൂലൈയിൽ 2792 പോയിന്റോടെ വീണ്ടും ആ സ്ഥാനത്തെത്തിയിരുന്നു. 1970-ൽ നിലവിൽ വന്ന എലോ ലിസ്റ്റിൽ ബോബി ഫിഷർ, അനാറ്റൊളി കാർപോവ്, ഗാരി കാസ്പറോവ്, വ്ലാഡിമർ ക്രാംനിക്, വെസെലിൻ ടോപലോഫ് എന്നീ ലോകോത്തര ചെസ്സ് താരങ്ങൾ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ.1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് (നിലവിൽ‌ അദ്ദേഹം ഒന്നാം സ്ഥാനത്താണ്). 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർ‌ണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല

ബഹുമതികൾ, നേട്ടങ്ങൾ

  • 1985: അർജ്ജുന അവാർഡ് (ചെസ്സ്)
  • 1987: പത്മശ്രീ
  • 1991-92: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
  • 1997: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: സ്പോർട്സ്റ്റാർ മില്ലിനിയം അവാർഡ്
  • 2000: പത്മഭൂഷൺ
  • 2003: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2004: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2007: ലോക ചെസ്സ് ചാമ്പ്യൻ
  • 2007: പത്മവിഭൂഷൺ
  • 2008: ലോക ചെസ്സ് ചാമ്പ്യൻ

 

0 comments:

Post a Comment