Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Showing posts with label DEATH ANNIVERSARY. Show all posts
Showing posts with label DEATH ANNIVERSARY. Show all posts

Thursday, 15 December 2011

സർദാർ വല്ലഭായി പട്ടേൽ

 
 സർദാർ വല്ലഭായി പട്ടേൽ
ജനനം : 1875 ഒക്ടോബര്‍  31, ഗുജറാത്ത്‌
മരണം :1950  ഡിസംബര്‍ 15 മുംബൈ
അച്ഛൻ ജാബേർ ഭായ് പട്ടേൽ.
അമ്മ ലാഡ്ബായി.
                                  ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്, 1875 ഒക്ടോബർ 31-ന്. ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു അദ്ദേഹത്തിൻറെ താവഴി.അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.
നെഹ്രുവിന്റെ ഒപ്പം

ഗാന്ധിജിയുടെ ഒപ്പം
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച് സ്വയം പഠിച്ചുവളർന്ന അദ്ദേഹം വക്കീലായി സേവനമനുഷ്ടിച്ച് വരികവേയാണ് ഗാന്ധിജിയുടെ തത്ത്വശാസ്ത്രങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. പിന്നാലെ അദ്ദേഹം ബ്രിട്ടീഷ് രാജിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ അഹിംസാമാർഗ്ഗത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖേട, ബോർസാദ്, ബർദോളി എന്നീ ഗുജറാത്തി ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ചു.ഈ പ്രവർത്തനങ്ങളിലൂടെ പട്ടേൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനശാലിയായ നേതാക്കളിൽ ഒരാളായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വനിരയിലേക്കുയർന്ന പട്ടേൽ കലാപങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും മുന്നിരയിലായിരുന്നു. 1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും പട്ടേലിന്റെ പങ്ക് വലുതാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.


Tuesday, 6 December 2011

ബി.ആർ. അംബേദ്കർ

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
  • 1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
  • 1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

Saturday, 3 December 2011

ധ്യാന്‍ ചന്ദ്

ധ്യാന്‍ ചന്ദ് 
  • ജനനം  : ഓഗസ്റ്റ്‌  29,1925 ഉത്തര്‍പ്രദേശ്‌ 
  • മരണം  : ഡിസംബര്‍ 3, 1979 ഡല്‍ഹി 
  • ശവകുടീരം : Jhansi Heroes Ground, അല്ലഹാബാദ്
                                                             ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
                                                          ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
                                                         1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.