ഏകദിനത്തില്‍ വീരേന്ദ്ര സെവാഗിന് ഡബിള്‍ സെഞ്ച്വറി
ഏകദിനക്രിക്കറ്റില്‍ ഇനി തമ്പുരാന്‍ ഇന്ത്യയുടെ വീരേന്ദ്ര സെവാഗ്.സിക്സറുകളും ഫോറുകളും ചാരുത ചാര്‍ത്തിയ ഇന്നിംഗ്സുമായി സെവാഗ് മുന്നേറി.ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായി കരുതിയിരുന്ന ഡബിള്‍ സെഞ്ച്വറി ഇനി വീരേന്ദ്ര സെവാഗിന്റെ പേരിലും. ഇതോടെ സചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സെവാഗിനായി. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 140 പന്തില്‍നിന്നാണ് സെവാഗ് ഡബിള്‍ തികച്ചത്. ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും ഇനി സെവാഗിന് സ്വന്തം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്. എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്.140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാന മാടുകയായിരുന്നു. ഏകദിനക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സെവാഗ് സ്വന്തം പേരില്‍ കുറിച്ചു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് ഈ സുവര്‍ണനേട്ടത്തിലെത്തിയത്. 149 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളും 25 ഫോറുകളും ഉള്‍പ്പടെയാണ് ഇത്. 2010ല്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സെവാഗ് മറികടന്നത്. നാല്‍പ്പത്തിനാലാം ഓവറിലെ മൂന്നാം പന്തില്‍ റസ്സലിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ഇരട്ട ശതകം തികച്ചത്. നൂറ്റിനാല്‍പ്പത് പന്തുകളില്‍ നിന്ന് 69 പന്തുകളില്‍ നിന്ന് 23 ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ഇരട്ടസെഞ്ച്വറി തികച്ചത്. 69 പന്തുകളില്‍ നിന്ന് 10 ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ആദ്യ സെഞ്ച്വറി തികച്ചത്. പൊള്ളാര്‍ഡിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ആദ്യ ശതകത്തിലെത്തിയത്.![]() |
| ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം കാണികളെ അഭിവാദ്യം ചെയുന്നു |
![]() |
| മത്സരത്തിനിടയില്‍ |
![]() |
| 100 തികച്ചപ്പോള്‍ |
![]() |
| അങ്കം കഴിഞ്ഞതിനു ശേഷം |









0 comments:
Post a Comment