Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Showing posts with label BIRTHDAY. Show all posts
Showing posts with label BIRTHDAY. Show all posts

Sunday, 11 December 2011

വിശ്വനാഥൻ ആനന്ദ്

വിശ്വനാഥൻ ആനന്ദ്

                                                                     തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌ [2] ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അദ്ഭുതബാലനായി പേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ‌ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ് അപ്പോൾ.അതേവർഷം തന്നെ ആനന്ദ്, ചെസ്സ്സിന്റെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ്  ഗാരി കാസ്പറോവ്|ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന ഫിഡേലോകചാപ്യൻഷിപ്പിലും ആനന്ദിന്‌ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.കാർപ്പോവ് ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. സ്പെയിനിലാണ്‌ താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്. 

                                                                    വിശ്വനാഥൻ ആനന്ദ് ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളിൽ ഒരാളുമാണ്.[2007]]-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബോണിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ ഖേൽരത്ന അവാർഡ

                                              2007 ഏപ്രിലിൽ ഫിഡെയുടെ എലോ റേറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആനന്ദ് 2007 ജൂലൈയിൽ 2792 പോയിന്റോടെ വീണ്ടും ആ സ്ഥാനത്തെത്തിയിരുന്നു. 1970-ൽ നിലവിൽ വന്ന എലോ ലിസ്റ്റിൽ ബോബി ഫിഷർ, അനാറ്റൊളി കാർപോവ്, ഗാരി കാസ്പറോവ്, വ്ലാഡിമർ ക്രാംനിക്, വെസെലിൻ ടോപലോഫ് എന്നീ ലോകോത്തര ചെസ്സ് താരങ്ങൾ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ.1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് (നിലവിൽ‌ അദ്ദേഹം ഒന്നാം സ്ഥാനത്താണ്). 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർ‌ണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല

ബഹുമതികൾ, നേട്ടങ്ങൾ

  • 1985: അർജ്ജുന അവാർഡ് (ചെസ്സ്)
  • 1987: പത്മശ്രീ
  • 1991-92: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
  • 1997: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: സ്പോർട്സ്റ്റാർ മില്ലിനിയം അവാർഡ്
  • 2000: പത്മഭൂഷൺ
  • 2003: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2004: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2007: ലോക ചെസ്സ് ചാമ്പ്യൻ
  • 2007: പത്മവിഭൂഷൺ
  • 2008: ലോക ചെസ്സ് ചാമ്പ്യൻ

 

Saturday, 3 December 2011

ഡോ. രാജേന്ദ്ര പ്രസാദ്‌

ഡോ. രാജേന്ദ്ര പ്രസാദ്‌ 
  • ജനനം : ഡിസംബര്‍ 3 1884, ബീഹാര്‍ 
  • മരണം : ഫെബ്രുവരി 28,1963 
  • ഭാര്യ      : രാജവന്‍ശി  ദേവി 
  • കാലാവധി : ജനുവരി 26, 1950 - മെയ്‌ 13,1962

                                               ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പാർട്ടി പ്രവർത്തകനുമായിരുന്നു ഡോക്ടർ രാജേന്ദ്രപ്രസാദ്  ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത്‌ 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)പ്രസിഡന്റായും ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.

Wednesday, 30 November 2011

ജഗദീഷ് ചന്ദ്ര ബോസ്

ജനനം : 30 നവംബര്‍  1858
                                            ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.
                                           ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
                                         കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. 


മരണം : 23 നവംബര്‍  1937